ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ശ്രീ.തോപ്പിൽ ഭാസിയുടെ ഭാഷയിൽ 'കൂന്താലിക്കരുടെ നാട്' ആണ് ശൂരനാട്. അദ്ധ്വാനശീലരായ സാധാരണ കൃഷിക്കാരുടെ നാട് എന്നർത്ഥം. അറബിക്കടലിനു 15 കി.മീ കിഴക്കായി വടക്ക് ആലപ്പുഴ ജില്ലയും, കിഴക്ക് പത്തനംതിട്ട ജില്ല അതിർത്തിയായും സ്ഥിതി ചെയ്യുന്ന വിശാലമായ താഴ്വാരങ്ങളോടു കൂടിയ ഒരു ഭൂപ്രദേശമാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് ഈ ഗ്രാമപഞ്ചായത്ത്.
കൂടുതൽ വായിക്കുക