ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം......
പരാതി പരിഹാരം

⚖️

പരാതി പരിഹാരം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങൾ

⚖️

1. തദ്ദേശ ഓംബുഡ്സ്മാൻ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള അഴിമതി, ക്രമക്കേട്, അധികാര ദുർവിനിയോഗം, കർത്തവ്യവിലോപം എന്നിവയെക്കുറിച്ച് പരാതി നൽകാനുള്ള ഉയർന്ന ജുഡീഷ്യൽ സംവിധാനമാണ്.

ഹൈക്കോടതി ജഡ്ജിയുടെ പദവിയുള്ള വ്യക്തിയാണ് ഇതിന്റെ തലവൻ.
🏛️

2. തദ്ദേശ ട്രിബ്യൂണൽ

പഞ്ചായത്ത് ഭരണസമിതിയോ സെക്രട്ടറിയോ എടുക്കുന്ന തീരുമാനങ്ങൾ, ഉത്തരവുകൾ, ലൈസൻസ് നിഷേധിക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയവയ്‌ക്കെതിരെ അപ്പീൽ നൽകാനുള്ള കോർട്ട് സംവിധാനമാണ്.

📍 ആസ്ഥാനം: തിരുവനന്തപുരം
📋

3. CMO പോർട്ടൽ

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കുകയും അവയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യാം.

💻

4. കെ-സ്മാർട്ട് പോർട്ടൽ

വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും ഓൺലൈനായി സമർപ്പിക്കാൻ ഉപയോഗിക്കാം.

🛡️

5. വിജിലൻസ് വിഭാഗം

സേവന വിതരണത്തിലെ വീഴ്ചകളും അഴിമതിയും സംബന്ധിച്ച പരാതികൾ നൽകുന്നതിനുള്ള സംവിധാനമാണ്.

📌 പരാതി സമർപ്പിക്കേണ്ട മുൻഗണനാ ക്രമം

1

പഞ്ചായത്ത് തലം

പഞ്ചായത്ത് സെക്രട്ടറി / പ്രസിഡന്റ് 

പ്രാദേശികമായ തർക്കങ്ങൾ, അപേക്ഷകളിലെ താമസം എന്നിവയ്ക്ക് ആദ്യം ഇവർക്ക് നേരിട്ട് പരാതി നൽകി പരിഹാരം തേടുക.

↓
2

ജില്ലാ തലം

ജോയിന്റ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ (LSGD) 

പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ ജില്ലാ മേധാവിയായ ജോയിന്റ് ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ പരാതി നൽകാം.

↓
3

നിയമപരമായ തലം

ഒംബുഡ്സ്മാൻ / ട്രൈബ്യൂണൽ 

ഉദ്യോഗസ്ഥർ മനപ്പൂർവ്വം നിയമം ലംഘിക്കുകയോ, അഴിമതി കാണിക്കുകയോ, അർഹമായ സേവനങ്ങൾ നിരസിക്കുകയോ ചെയ്താൽ ഈ നിയമപരമായ സംവിധാനങ്ങളെ സമീപിക്കാം.