പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ശ്രീലക്ഷ്‌മി എസ്

പ്രസിഡൻ്റ്

സുമംഗല പി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലത്തീഫ് എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജ എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരഭില വി എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് കുമാര്‍ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്

വിസ്തീര്‍ണ്ണം   : 22.67 ച.കി.മി

വാര്‍ഡുകള്‍  : 19

ജനസംഖ്യ   : 28470(2011 ലെ സെന്‍സസ് പ്രകാരം)

പുരുഷന്‍മാര്‍  : 12375

സ്ത്രീകള്‍ : 4273

ആകെ കുടുംബങ്ങള്‍ : 7650

പട്ടികജാതി വിഭാഗം : 4273

ജില്ല      :   കൊല്ലം

താലൂക്ക് : കുന്നത്തൂര്‍

വില്ലേജ് : ശൂരനാട് വടക്ക്

ബ്ലോക്ക് പഞ്ചായത്ത് : ശാസ്താംകോട്ട

ജില്ലാപഞ്ചായത്ത്  : കൊല്ലം

ലോകസഭാമണ്ഡലം : മാവേലിക്കര

അംസംബ്ലി മണ്ഡലം: കുന്നത്തൂര്‍

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ശ്രീ.തോപ്പിൽ ഭാസിയുടെ ഭാഷയിൽ 'കൂന്താലിക്കരുടെ നാട്' ആണ് ശൂരനാട്. അദ്ധ്വാനശീലരായ സാധാരണ കൃഷിക്കാരുടെ നാട് എന്നർത്ഥം. അറബിക്കടലിനു 15 കി.മീ കിഴക്കായി വടക്ക് ആലപ്പുഴ ജില്ലയും, കിഴക്ക് പത്തനംതിട്ട ജില്ല അതിർത്തിയായും സ്ഥിതി ചെയ്യുന്ന വിശാലമായ താഴ്വ‌ാരങ്ങളോടു കൂടിയ ഒരു ഭൂപ്രദേശമാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് ഈ ഗ്രാമപഞ്ചായത്ത്.

കൂടുതൽ വായിക്കുക